സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു ; പവൻ വില വീണ്ടും 38000ത്തിന് മുകളിൽ

Add a review

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച്‌ രണ്ടിനും ഇതായിരുന്നു സ്വർണ്ണത്തിന്റെ വില. 22 കാരറ്റ് വിഭാഗത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply