സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധന

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയാണ് ഇന്നത്തെ വില. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Leave a Reply