സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊറോണ; ടിപിആർ 16.32 ശതമാനം

Add a review

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊറോണ കേസുകൾ. 3419 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.എറണാകുളത്താണ് ഏറ്റവും അധികം കൊറോണ രോഗികൾ ഉള്ളത്. ജില്ലയിൽ 1072 പേർക്കാണ് രോഗബാധ. തിരുവനന്തപുരത്ത് 604, കോട്ടയത്ത് 381 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

ടിപിആർ കുത്തനെ ഉയർന്നു. 16.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18345 ആക്ടീവ് കേസുകളുണ്ട്. സംസ്ഥാനത്ത് കൊറോണ കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു

Leave a Reply