സംസ്കൃത സർവ്വകലാശാല: പരീക്ഷകൾ ഏപ്രിൽ 19 ന് ആരംഭിക്കും

Add a review

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഏപ്രിൽ 19ന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് ഒൻപത്. നാലാം സെമസ്റ്റർ എം. എ. / എം. എസ് സി. , എം. എസ്. ഡബ്ല്യു. , എം. പി. ഇ. എസ്. , എം. എഫ്. എ. , ബി. എ. , ആറാം സെമസ്റ്റർ ബി. എ., ബി. എഫ്. എ. (റെഗുലർ/ഇപ്രൂവ്മെന്റ്/ഫെയിൽഡ്), എട്ടാം സെമസ്റ്റർ ബി. എഫ്. എ. (റെഗുലർ/ഫെയിൽഡ്), ഏഴാം സെമസ്റ്റർ ബി. എഫ്. എ. (ഇപ്രൂവ്മെന്റ്) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

Leave a Reply