വീട്ടിൽ കയറി കല്ലിട്ടാൽ ആളുകൾ ഭയന്നു പോകില്ലേ? സർവ്വേകല്ലിട്ട ഭൂമി പണയം വെയ്‌ക്കാൻ സാധിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Add a review

കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവേയ്‌ക്ക് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആളുകളുടെ വീട്ടിൽ ഒരു ദിവസം കയറി കല്ല് ഇട്ടാൽ അവർ ഭയന്ന് പോകില്ലേ. കോടതി ഉത്തരവുകൾ സർക്കാർ ഉത്തരവുകൾ കൊണ്ട് മറികടക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ സർവേ എന്നാണല്ലോ സർക്കാർ പറയുന്നത്. ആ സ്ഥിതിക്ക് സർവേയും ആയി സർക്കാർ മുൻപോട്ടു പോകട്ടെ. എന്ത് സംഭവിക്കും എന്ന് നോക്കാം. ബാങ്കിൽ ഈ ഭൂമി പണയം വെക്കാമോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇതിൽ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കെ റെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയാണെന്നും ഹൈക്കോടതി പറഞ്ഞു.

Leave a Reply