വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവും 50000 രൂപ പിഴയും

Add a review

പാലക്കാട്: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ്(പോക്സോ) കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ.

പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2014 ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.

Leave a Reply