വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും തിരഞ്ഞെടുത്തത് ഈ ഗാനം !

Add a review

വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങള്‍ (Katrina – Vicky Kaushal Wedding)കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകള്‍ വയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികളെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം.

കത്രീന കൈഫ് അഭിനയിച്ച ചിത്രമായ ‘സിംഗ് ഈസ് കിംഗി’ലെ ഗാനത്തിനാണ് വിവാഹ ആഘോഷത്തിന്റെ ഭാഗമായ ‘സംഗീതി’ല്‍ വധൂവരൻമാര്‍ നൃത്തം ചെയ്യുക. കത്രീന കൈഫ് ചിത്രത്തിലെ ‘തേരീ ഓര്‍’ എന്ന ഗാനം തെരഞ്ഞെടുത്തുവെന്ന് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും നടിയുമായ ശര്‍വാരി വാഘും വിവാഹത്തില്‍ പങ്കെടുക്കാൻ ജയ്‍പൂരില്‍ എത്തി. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.

Leave a Reply