വിവാഹിതനായ യുവാവുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തു; തിരുവനന്തപുരത്ത് 19കാരി തൂങ്ങിമരിച്ചു

Add a review

വെ​ഞ്ഞാ​റ​മൂ​ട്: ഡ​യ​റി ഫാ​മി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ചനിലയിൽ. കോ​ലി​യ​ക്കോ​ട് ക​ൺ​സ്യൂ​മ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ത​ങ്ക​മ​ല​യി​ൽ ആ​രം​ഭി​ച്ച ഡ​യ​റി ഫാ​മി​ലാ​ണ് നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡ​യ​റി ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ കി​ഷ​ൻ ബ​ഹ​ദൂ​ർ സൗ​ത് – സി​ക്രാ​ദേ​വി സൗ​ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ല​ക്ഷ്മി സൗ​ത് (19) ആ​ണ് മ​രി​ച്ച​ത്. വിവാഹിതനായ യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിർത്തതാണ് ആത്മഹത്യക്ക് കാരണം എന്നാണ് റിപ്പോർട്ടുകൾ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: യു​വ​തി നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ചെ​റു​പ്പ​ക്കാ​ര​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ഇ​യാ​ൾ വി​വാ​ഹി​ത​നാ​ണ്. ഈ ​അ​ടു​പ്പം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ച​യും പെ​ൺ​കു​ട്ടി ഇ​യാ​ളു​മാ​യി ഫോ​ണി​ൽ ചാ​റ്റ് ചെ​യ്തു. ഇ​തു ക​ണ്ട ര​ക്ഷി​താ​ക്ക​ൾ യു​വ​തി​യെ ശ​കാ​രി​ച്ചു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. അതേസമയം, സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

Leave a Reply