വിമർശിക്കുന്നവർ വിമർശിക്കട്ടെ,​ഗ്ലാമറസ് ലുക്കിൽ എസ്തർ

Add a review

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. ബാലതാരമായി എത്തിയ നടി നായികയായും തിളങ്ങി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വിമർശനങ്ങളെ ഭയക്കാതെയാണ് എസ്തർ മുന്നോട്ടു പോകുന്നത്.

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അഭിനയരംഗത്തേക്കു എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. താരം നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Leave a Reply