രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുതിച്ചുയര്‍ന്നു; സംസ്ഥാനത്തെ സ്വർണ്ണ വില അറിയാം

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. 160 രൂപയാണ് ഉയര്‍ന്നത്. പവന് 36,000 രൂപയാണ് വില. ഒരു ഗ്രാമിന് 4,500 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഉയര്‍ന്നത്. ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1826 ഡോളറിലാണ് വ്യാപാരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply