Add a review

Loading

ഊട്ടി: തമിഴ്‌നാട്ടിലെ കൂനൂരിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥലത്തേക്ക് ആദ്യം രക്ഷാപ്രവർത്തിന് എത്തിയ നാട്ടുകാരും അപകടം കണ്ടതിന്റെ ഞെട്ടലിലാണ്. നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. നാല് മൃതദേഹങ്ങൾക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്.

തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമാണ് അപകടമുണ്ടായത്. സൂലൂർ വ്യോമതാവളത്തിൽ നിന്ന് ഊട്ടിയിലേക്ക് പോയ സൈനിക ഹെലികോപ്റ്ററാണ് തകർന്ന് വീണത്. സംയുക്ത കരസേന മേധാവി ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ 14 യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എം.ഐ-17വി5 എന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാട്ടുകാർക്ക് പിന്നാലെ ഊട്ടി പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. അപകടവിവരം അറിഞ്ഞ് സൂലൂർ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവർത്തനത്തിന് ഇപ്പോൾ മേൽനോട്ടം വഹിക്കുന്നത്.

Leave a Reply