യുദ്ധഭീതിയിൽ ഇന്ധനവില കൂടും ; പെട്രോൾ, ഡീസൽ വില 10 രൂപയിലേറെ കൂടിയേക്കും

Add a review

റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നു. നിലവിൽ 100 ഡോളറിനരികിലെത്തിയിരിക്കുകയാണ് വില. രാജ്യത്ത് ഇന്ധന വില എട്ട് രൂപ മുതൽ പത്തു രൂപ വരെ വര്‍ധിച്ചേക്കും. യു പി തെരഞ്ഞെടുപ്പിന് ശേഷം വിലവര്‍ധിപ്പിക്കാനാണ് സാധ്യത.

ദ്രവീകൃത പ്രകൃതി വാതക വിലയെയും ഇത് ബാധിക്കും.എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ അസംസ്തൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളിലേക്ക് വില കുതിക്കുന്നത്. ആഭ്യന്തര വിപണിയിലും വന്‍ വില വര്‍ദ്ധനവിന് ഇത് വഴിവെക്കും.ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ പെട്രോള്‍-ഡീസല്‍ ലീറ്ററിന് 70 പൈസ വരെ വര്‍ധിപ്പിക്കേണ്ടി വരും.

Leave a Reply