യുക്രെയ്ൻ ഇന്ത്യൻ വിദ്യാർത്ഥികളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നുവെന്ന് റഷ്യ; ആരോപണം തള്ളി യുക്രെയ്ൻ

Add a review

കീവ്: ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റഷ്യ. യുക്രെയ്‌ന്റെ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘത്തെ ഖാർകീവിൽ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഖാർകീവ് വിട്ട് ബെൽഗൊറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ ഉദ്യോഗസ്ഥർ നിർബന്ധിതമായി തടഞ്ഞ് വെക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റഷ്യൻ സായുധസേന തയ്യാറാണെന്ന് റഷ്യ വാഗ്ദാനം ചെയ്തു.

Click ▅ കൂടുതൽ വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅Click

അതേസമയം റഷ്യയുടെ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് യുക്രെയ്ൻ.റഷ്യ തങ്ങൾക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കി വെച്ചിട്ടില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും യുക്രെയ്ൻ കൂട്ടിച്ചേർത്തു.

Leave a Reply