മൊബൈല്‍ ഫോണുകളുടെ വിലകുറച്ച് മൈജി

Add a review

ഫാബുലസ് ഫെബ്രുവരി സ്‌കീമിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് ഫെബ്രുവരി 25 മുതല്‍ 28 വരെ വിലക്കുറവ് പ്രഖ്യാപിച്ച് മൈജി. കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ പ്രസ്തുത തീയതികളില്‍ സ്‌കീം ലഭ്യമാകും എന്ന് മൈജി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ വില്‍പ്പനയ്ക്ക് ആനുപാതികമായി കമ്പനികള്‍ നല്‍കുന്ന അധിക ഡിസ്‌കൗണ്ട്, അതുപോലെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെയാണ് ഫോണുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവ് മൈജിയ്ക്ക് ഒരുക്കാന്‍ കഴിയുന്നത്. പരിമിതകാലത്തേക്കു മാത്രമുള്ള ഈ വിലക്കിഴിവ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ലഭ്യമാണ്.

ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണുകള്‍ ഏറ്റവും മികച്ച വിലക്ക് എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എക്്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയും സ്‌കീമും കൂടിയാകുമ്പോള്‍ ഉപഭോക്താവിന് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ പ്രോഡക്റ്റ് ലഭ്യമാകുന്നു. എല്ലാ റേഞ്ചിലുമുള്ള ഫിനാന്‍സ് ഓപ്ഷനുകളും ഇതോടൊപ്പം ലഭ്യമാണ്. പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എക്സ്റ്റന്റഡ് വാറന്റി സേവനങ്ങളും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍, ടിവി, ഹെഡ്ഫോണ്‍, സ്മാര്‍ട്ട് വാച്ച്, മ്യൂസിക് സിസ്റ്റം പോലുള്ള ഡിജിറ്റല്‍ ആക്സസറിസും സ്‌കീമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Leave a Reply