മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ വാലന്റൈന്‍സ് ഡേ – മൈ ജോഡി ഓഫറുകള്‍ ഫെബ്രുവരി 14 വരെ

Add a review

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ മൈ ജോഡി ഓഫറുകളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശ്യംഖലയായ മൈജി. കേരളത്തിലുടനീളമുള്ള മൈജി/ മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ കളക്ഷന്‍ ആകര്‍ഷകമായ വിലക്കുറവിലും അനുബന്ധ ഉത്പന്നങ്ങള്‍ വന്‍ ഓഫറുകള്‍ക്കൊപ്പവും ഒരുക്കിയിരിക്കുന്നു.

മൈജി സ്റ്റോറുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്‌സസറീസ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവയും വമ്പന്‍ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

ഉല്‍പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. കൂടാതെ ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയറും എല്ലാ ഷോറൂമുകളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു. എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് പ്ലാനുകള്‍, ഉല്‍പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറണ്ടിയുമായി എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം ഈ ദിനങ്ങളിലും ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും ഒരുക്കിയിരിക്കുന്നു. അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കുന്നു . www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്‍പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

 

Leave a Reply