മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു

Add a review

കൊച്ചി: സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയും ഒരു ഗ്രാമിന് 4475 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35560 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു

Leave a Reply