Add a review

Loading

ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും തമ്മില്‍ വഴക്ക് ആരംഭിച്ചിരിക്കുകയാണ്. റിയാസിനെതിരെ ബ്ലെസ്ലി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശമാണ് വഴക്കിന്റെ കാരണം. bigg-boss-malayalam-season-4

ഇപ്പോഴിതാ സംവാദത്തിനിടെ ലക്ഷ്മിയും ബ്ലെസ്ലിയും തമ്മില്‍ വഴക്ക് ഉടലെടുത്തിരിക്കുകയാണ്. ലക്ഷ്മി സംവാദത്തില്‍ സംസാരിക്കുന്നതിനെടയായിരുന്നു വഴക്കുണ്ടായത്. റിയാസിനെതിരെയായിരുന്നു ലക്ഷ്മി സംസാരിച്ച് തുടങ്ങിയത്. നിരന്തരമായി ടോര്‍ച്ചര്‍ ചെയ്യുന്നു. പിന്നാലെ നടന്ന് ടോര്‍ച്ചര്‍ ചെയ്യുന്നു. അതുകൊണ്ട് മോശം വാക്കുകള്‍ വന്നിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടത് പോലെയുളള വാക്കല്ല ഉപയോഗിച്ചത്. പക്ഷെ ആ വാക്ക് ഉപയോഗിച്ച സാഹചര്യം ശരിയായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

ബ്ലെസ്ലി എന്നെ നോമിനേറ്റ് ചെയ്തത് ഞാന്‍ നുണ പറയുന്നുവെന്നും മതം പറയുന്നുവെന്നും പറഞ്ഞാണ്. മതം പറഞ്ഞിട്ടില്ലെന്ന് ബ്ലെസ്ലി വ്യക്തമാക്കി. ഞാന്‍ പറഞ്ഞത്, ഓരോ മനുഷ്യരും തുല്യരാണ്. അങ്ങനെ ജീവിക്കുന്നിടത്ത് ചിലരൊക്കെ നോര്‍മല്‍ എന്നും ചിലരൊക്കെ അബ്‌നോര്‍മല്‍ ആണെന്നും ചിന്തിക്കുന്ന വ്യക്തിയാണ് ചേച്ചിയെന്നാണ് ഞാന്‍ പറഞ്ഞത്. ഞാനൊരു ക്ഷത്രിയയാണെന്ന് മനസില്‍ വെച്ച് നടക്കുന്ന വ്യക്തിയാണെന്നും ബ്ലെസ്ലി പറഞ്ഞു.

ഉദാഹരണം പറയാന്‍ പോലും പറയും ചേച്ചി ഉപയോഗിക്കുന്നത് ആ വാക്കുകളാണ്. ചേച്ചി എത്ര പുറകിലോട്ടാണ് ചിന്തിക്കുന്നതെന്ന് അതില്‍ നിന്നു തന്നെ വ്യക്തമാണെന്നും ബ്ലെസ്ലി. എന്റെയുള്ളിൽ ക്ഷത്രിയ എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം ഇന്ത്യ എന്നത് ശാന്തിയും സമാധാനവും പാലിക്കുന്ന രാജ്യമാണ്. അതൊക്കെയാണെങ്കിലും നമ്മളുടെ നേരെ ഒരു ആക്രമണുണ്ടാകുമ്പോള്‍ നോക്കി നില്‍ക്കില്ലെന്ന് ലക്ഷ്മി പ്രിയ മറുപടി നല്‍കി. ഇതൊന്നും ചേച്ചി പറയുകയല്ലാതെ അംഗീകരിക്കുന്നില്ല. നല്ല മിഠായി കവറില്‍ പൊതിഞ്ഞു വെച്ച എരുമച്ചാണകം മാത്രമാണ് ചേച്ചി. എരുമച്ചാണകം അല്ല നല്ല ഒന്നാന്തരം പശുവിന്‍ ചാണകം ആണെന്ന് ലക്ഷ്മി പ്രിയ. അത് പുറത്ത് വരുന്നുണ്ടെന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍ അത് നിന്റെ തലയില്‍ കളിമണ്ണായത് കൊണ്ട് തോന്നുന്നതാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

 

Leave a Reply