മഴ കനത്തു; നാളെ ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Add a review

മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജൂലൈ 6ന് അവധി പ്രഖ്യാപിച്ചു.

അവധി നൽകുന്നതിന്റെ ഭാ​ഗമായി മുടങ്ങി പോകുന്ന ക്ലാസുകൾ ക്രമീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ പഠനം നഷ്ടമാകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മഴക്കെടുതികളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് സ്വീകരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തെ നൽകിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്.

Leave a Reply