മലപ്പുറം ആഢ്യൻപ്പാറയിലെ വനത്തിനുള്ളിൽ യുവാവ് കുടുങ്ങി ; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

Add a review

മലപ്പുറം: മലപ്പുറം ആഢ്യൻപ്പാറയിലെ വനത്തിനുള്ളിൽ യുവാവ് കുടുങ്ങി. പ്ലാക്കൽ ചോല കോളനിയിലെ കുട്ടിപെരകന്റെ മകൻ ബാബുവാണ് ഒരു രാത്രി മുഴുവൻ പന്തിരായിരം വനത്തിനുള്ളിൽ അകപ്പെട്ടത്.

ഇന്നലെ രാവിലെ പത്ത് മണിയോടെ ഈന്ത് ശേഖരിക്കാനായി പന്തീരായിരം വനത്തിൽ പോയതായിരുന്നു ബാബു. ജോലി കഴിഞ്ഞ് വൈകിട്ടോടെ വനത്തിൽ നിന്നും തിരിച്ചിറങ്ങി കാഞ്ഞിരപുഴ മറി കടക്കാനുള്ള ശ്രമത്തിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ ഒഴുകിയ ബാബു അതി സാഹസമായി കരയ്‌ക്ക് കയറി. എന്നാൽ കൊടുംകാട്ടിനുളളിൽ ഒറ്റയ്‌ക്കായ ബാബു അതീവ ക്ഷീണിതനായിരുന്നു. നേരം സന്ധ്യയോടടുത്തിട്ടും ബാബുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആഢ്യൻപ്പാറ യിലെ എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.

മറു കരയിൽ നിന്നും ബാബുവിന്റെ ശബ്ദം കേട്ടതോടെ രക്ഷപ്രവർത്തനം വേഗത്തിലാക്കി. പുഴയിൽ ഒഴുക്ക് കൂടിയതിനാൽ മറു കരയിൽ എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെയോടെ പോലീസ്, ഫയർ ഫോഴ്‌സ്,  തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം പുന:രാരംഭിക്കുകയായിരുന്നു.

Leave a Reply