മണപ്പുറം -ലയൺസ് സ്നേഹ ഭവനം കൈമാറി

Add a review

തൃശൂർ: മണപ്പുറം ഫൗണ്ടേഷനും   കൊടുങ്ങല്ലൂർ ലയൺസ്‌ ക്ലബുമായി ചേർന്ന് നടപ്പിലാക്കുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി   കാരുമാത്ര കാട്ടൂകാരൻ വീട്ടിൽ സുനിൽ-സന്ധ്യ ദമ്പതികൾക്ക്  സ്നേഹ ഭവനം കൈമാറി . മണപ്പുറം സിഇഒ ജോർജ് ഡി ദാസ് താക്കോൽ കൈമാറി.

ചടങ്ങിൽ ലയൺസ്‌ ക്ലബ് പ്രസിഡന്റ് വി പി രാജേഷ് മോഹൻ അധ്യക്ഷത വഹിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ച പി എൻ ജോഷി, വനജ ജോഷി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നല്കാൻ മണപ്പുറം ഫൗണ്ടേഷനും ലയൺസ്‌ ക്ലബും മുൻപന്തിയിലുണ്ടാകുമെന്ന് ജോർജ് ഡി ദാസ് പറഞ്ഞു.ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യാഥിതിയായി . ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർമാരായ ശിവദാസൻ, അഷറഫ്, ക്ലബ് സെക്രട്ടറി എം എൻ പ്രവീൺ, എം എ നസീർ, വിൻസൺ ഇലഞ്ഞിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply