ബോണ്ട് വില്‍പ്പനയിലൂടെ കാനറ ബാങ്ക് 1000 കോടി സമാഹരിച്ചു

Add a review

കൊച്ചി: അഡീഷനല്‍ ടിയര്‍ വണ്‍, സീരീസ് ത്രി ബോണ്ടുകള്‍ വഴി കാനറ ബാങ്ക് 1000 കോടി രൂപ സമാഹരിച്ചു. പ്രതിവര്‍ഷം 8.07 ശതമാനം പലിശവരുമാനം നല്‍കുന്ന ഈ ബോണ്ടുകള്‍ക്ക് വിപണിയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടിസ്ഥാന ഇഷ്യൂ ആയി 250 കോടി രൂപയും അധിക ഒപ്ഷനായി 750 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിട്ട ബോണ്ടുകള്‍ക്ക് 3133 കോടി രൂപയിലേറെ വരുന്ന അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ 1000 കോടി സ്വീകരിക്കാനാണ് ബാങ്ക് തീരുമാനിച്ചത്. ടിയര്‍ വണ്‍ ബോണ്ടുകള്‍ സ്ഥിര നിക്ഷേപ സ്വഭാവത്തിലുള്ളതാണെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാം. ഈ ബോണ്ടുകള്‍ക്ക് ക്രിസില്‍ റേറ്റിങ്‌സിന്റേയും ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ചിന്റേയും എഎ പ്ലസ് റേറ്റിങ് ഉണ്ട്. 2021-22 സാമ്പത്തിക വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ബോണ്ടിലൂടെ ബാങ്ക് ധനസമാഹരണം നടത്തിയത്.

Leave a Reply