ബേപ്പൂരിലെ ഉരുനിർമാണം ലോകശ്രദ്ധയിലേക്ക് -മന്ത്രി മുഹമ്മദ് റിയാസ്

Add a review

കടലുണ്ടി : ഖത്തർ ലോകകപ്പോടെ ബേപ്പൂരിലെ ഉരുനിർമാണം ലോകശ്രദ്ധയിലെത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.വിദേശസഞ്ചാരികളെ ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂരിൽ എത്തിക്കുന്നതിന് സംസ്ഥാന ടൂറിസംവകുപ്പ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.കൂടാതെ മാറപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഉരുവിന്റെ വ്യാപാരസാധ്യത കണ്ടെത്തുന്നതിനായി ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാലിയത്തെ പട്ടർമാടിൽനിന്ന് ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് അണിഞ്ഞൊരുങ്ങുന്ന ഉരു കാണാനെത്തിയതായിരുന്നു മന്ത്രി.കയർ ഉപയോഗിച്ചുള്ള ‘ഭഗല’ മാതൃകയിലുള്ള ഉരുവാണ് ഖത്തർ ലോകകപ്പ് വേദിയ്ക്കായി പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനി നിർമിക്കുന്നത്.

Leave a Reply