ബാങ്ക്അഷ്വുറന്‍സ് പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാര്‍ ഹെല്‍ത്ത്-ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

Add a review

ബാങ്ക്അഷ്വുറന്‍സ് പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാര്‍ ഹെല്‍ത്ത്-ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്  ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി കോര്‍പ്പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പുവെച്ചു.  ഇതിന്‍റെ ഭാഗമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ഉപയോക്താക്കള്‍ക്ക്  സ്റ്റാര്‍ ഹെല്‍ത്തിന്‍റെ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായുള്ള പങ്കാളിത്തം. ഈ പങ്കാളിത്തം വഴി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ഉപയോക്താകള്‍ക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷാ ചെലവില്‍ നിന്ന് സാമ്പത്തിക സംരക്ഷണം സാധ്യമാക്കുകയും ചെയ്യും.  ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങള്‍ക്കും പരസ്പരം പ്രയോജനകരമാകുമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സ്റ്റാര്‍ ഹെല്‍ത്ത്  ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ സന്തോഷമുണ്ട്.   ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന്  ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ വെല്‍ത്ത് മാനേജ്മെന്‍റ്, പ്രൈവറ്റ് ബാങ്കിങ് മേധാവി വികാസ് ശര്‍മ്മ പറഞ്ഞു.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഡിജിറ്റല്‍ സേവനങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുകയും ആധുനിക നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമിലൂടെയും ഉപയോക്തൃ സൗഹൃദമായ മൊബൈല്‍ ആപ്പിലൂടെയും ബാങ്കിന്‍റെ രാജ്യവ്യാപകമായ ശാഖകളും  എടിഎമ്മുകളും  വായ്പാ കേന്ദ്രങ്ങളും വഴി മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.

Leave a Reply