ഫോൺവിളിയിൽ സംശയം; 10 ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

Add a review

തിരുവനന്തപുരം: 10 ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു, സൗമ്യ ഭർത്താവിനെ തല്ലിക്കൊന്നത് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നു എന്ന സംശയത്തെ തുടർന്ന്. ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജുവിനെ ഭാര്യ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷിജു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു.

വീടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരുന്ന ഷിജുവിൻറെ തലയിൽ സിമൻറ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയവും നേരത്തേ സൗമ്യക്കുണ്ടായിരുന്നു. ഇതിനിടയിലാണ് ഷിജു വീടിന് പിന്നിൽ നിന്നും ഫോൺ ചെയ്യുന്നത് സൗമ്യയുടെ ശ്രദ്ധയിൽപെട്ടത്. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു.അടിയുടെ ആഘാതത്തിൽ ഷിജുവിൻറെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി.

 Click ▅ കൂടുതൽ വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅Click

തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

Leave a Reply