ഫെഡറല്‍ ബാങ്ക് സഹായത്തോടെ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഐസിയു നവീകരിച്ചു

Add a review

തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ബേണ്‍സ് ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റ് നവീകരിച്ചു. നവീകരിച്ച ഐസിയുവിന്‍റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു.

ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനാണ് നവീകരണത്തിനുള്ള സഹായം അനുവദിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആന്‍റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കൂര്യന്‍, സിഇഒ ഡോ. ബെന്നി ജോസഫ്, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ട്രസ് ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എംഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. പോള്‍ പേരാമംഗലത്ത്, മെഡിക്കല്‍ സുപ്രിന്‍ഡന്‍ഡന്‍റ് ഡോ. ഗില്‍വസ് പി സി, ബാങ്കിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ അജിത് കുമാർ കെ കെ, ബാബു കെ എ, കുര്യാക്കോസ് കോണില്‍, തമ്പി ജോര്‍ജ് സൈമണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു . ഫെഡറല്‍ ബാങ്കിന്‍റെ സാമുഹിക പ്രതിബദ്ധതാ വിഭാഗം ഇത്തരം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

Leave a Reply