പ്രാർത്ഥനയുടെ മറവിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു: പാസ്റ്റർക്ക് 17 വർഷം കഠിനതടവ്

Add a review

കാസർകോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിയെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

Leave a Reply