പൃഥ്വിരാജും കീടവും ധാക്കഡും സ്ട്രെയ്ഞ്ചർ തിങ്സും; ഒടിടിയിൽ ഇന്ന് 4 റിലീസ്

Add a review

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ കമൽഹാസൻ ചിത്രം വിക്രം ഉൾപ്പടെ നിരവധി സിനിമകളാണ് ജൂലൈ മാസം ഒടിടിയിെലത്തുന്നത്. സായി പല്ലവി–റാണ ദഗുബാട്ടി ചിത്രം വിരാട പർവം, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ്, രജിഷ വിജയന്റെ കീടം, കങ്കണയുടെ ധാക്കഡ്, സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ ഫോർ വോളിയം 2 എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും സീരിസുകളും ജൂലൈ ഒന്നിന് ഒടിടിയിലൂടെ റിലീസ് ചെയ്യും.

വിരാട പർവം: നെറ്റ്ഫ്ലിക്സ്: ജൂലൈ ഒന്ന്

സായി പല്ലവി–റാണ ദഗുബാട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേണു ഉഡുഗുള സംവിധാനം ചെയ്യുന്നു. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഡി. സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് നിർമാണം. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു

മേജർ: നെറ്റ്ഫ്ലിക്സ്: ജൂലൈ മൂന്ന്

മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നു. ‘ഗൂഡാചാരി’ ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

പക: സോണി ലിവ്വ്: ജൂലൈ ഏഴ്

നിരവധി രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള സിനിമ. വയനാടിന്റെ കുടിയേറ്റ ചരിത്രവും , കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. സംവിധാനം നിതിൻ ലൂക്കോസ്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് നിർമാണം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇൻ: മനോരമ മാക്സ്: ജൂലൈ എട്ട്

ദീപ്തി സതി, മധുപാൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന മനോരമ മാക്സ് ഒറിജിനൽ സിനിമ ‘ഇൻ’. രാജേഷ് നായർ ആണ് സംവിധാനം. കഥയും തിരക്കഥയും മുകേഷ് രാജ നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. ഛായാഗ്രഹണം പി.എം. രാജ്കുമാർ. എഡിറ്റിങ് സൂരജ് ഇ.എസ്.

വിക്രം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ: ജൂലൈ എട്ട്

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് േസതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. തിയറ്ററുകളിൽ വലിയ വിജയം നേടിയ സിനിമ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളിലൊന്നായി മാറിയിരുന്നു.

അണ്ടേ സുന്ദരാനികി: നെറ്റ്ഫ്ലിക്സ്: ജൂലൈ എട്ട്

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് അത്രേയ ആണ് സംവിധാനം. സംഗീതം വിവേക് സാഗർ. ഛായാഗ്രഹണം നികേത് ബൊമ്മി.

Leave a Reply