പൃഥ്വിരാജിന്റെ ‘കടുവ’ക്ക് സ്റ്റേ ; സിനിമ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍

Add a review

കൊച്ചി: പൃഥ്വിരാജ് നായകനായ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി.തിരക്കഥാ കൃത്ത് ജിനു വര്‍ഗീസ് എബ്രഹാമിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്. കൂടാതെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, സമൂഹമാധ്യമങ്ങള്‍ എന്നിവയിലും സിനിമയ്ക്ക് വിലക്കുണ്ട്.

Leave a Reply