പുതുവത്സരത്തിന് സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലാവസരം.; സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Add a review

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,920 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1799 ഡോളറാണ് വില. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം സ്വര്‍ണ വില കുറഞ്ഞു.

ഡിസംബര്‍ മൂന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4445 രൂപയും. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതൽ 20 വരെയുള്ള കാലയളവിൽ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില.

Leave a Reply