പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന യുവാവിന്റെ കാമുകിയായ മുത്തശ്ശി സ്ഥിരം പ്രശ്നക്കാരി ; മോഷണം മുതൽ സെക്സ് റാക്കറ്റിൽ വരെ സജീവം !

Add a review

അങ്കമാലി: പിഞ്ചുകുഞ്ഞിനെ 27കാരൻ കൊലപ്പെടുത്തിയ സംഭവത്തിലെ കാമുകിയായ മുത്തശ്ശി സ്ഥിരം പ്രശ്നക്കാരി. സിപ്സി നേരത്തെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടയാളാണെന്ന് ആലുവ ഡിവൈഎസ്പി ചില മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന്റെ ഗുണ്ടാപട്ടികയിലും ഇവരുടെ പേരുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനാൽ ഇരുപതുകാരനായ മറ്റൊരു ക്രിമിനൽ കേസ് പ്രതിയോടൊപ്പമായിരുന്നു സിപ്സിയുടെ താമസം. കൊരട്ടി സ്വദേശിയാണ് സിപ്സിയെ വിവാഹം കഴിച്ചിരുന്നത്. ഇയാളുള്ളപ്പോൾ തന്നെ ഇവർ മോഷണക്കേസ്സിൽ പൊലീസ് പിടിയിലായിട്ടുണ്ട്. സ്വഭാവദൂഷ്യം മൂലം ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയതോടെ പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വിൽപ്പനയും സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കൊയായി ഇവർ വിലസുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. മകനേക്കാൾ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്സിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

2021 ജനുവരിയിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി മർ​ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സിപ്സി പൊലീസ് സ്റ്റേഷനിൽ നടത്തിക്കൂട്ടിയത് വലിയ പരാക്രമങ്ങളായിരുന്നു. പൊലീസ് നടപടിയിൽ രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളം ഉണ്ടാക്കുക ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. പിടുകൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി,പീഡനക്കേസ്സിൽ കുടുക്കുകയാണ് സിപ്സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരിക്കൽ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ സ്‌റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യഭീഷണിമുഴക്കിയിരുന്നു.

3 Comments

  1. ഇവർ ഒക്കെ മനുഷ്യൻ ആണോ…. 😏

     
  2. ഇവിടെ കമന്റ്‌ ഇട്ടിട്ട് ഒരു കാര്യവും ഇല്ല, ഇവിടെ ആരും നന്നാകാൻ പോകുന്നില്ല ഇന്ത്യൻ നിയമങ്ങൾ മാറ്റി ഏഴ്ത്തിയാലേ കാര്യം ഉള്ളു

     
  3. ഇത് ചെയ്തവർ അനുഭവിക്കും😡😡😡😏😏💯💯💯💯

     

Leave a Reply