പാലക്കാട് പ്രഭാത സവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന ചവിട്ടി കൊന്നു

Add a review

പാലക്കാട്: നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടി കൊന്നു. പാലക്കാട് ധോണിയിലാണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് (60) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.20ഓടെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ശിവരാമനടക്കം ഒമ്പത് പേരായിരുന്നു രാവിലെ നടക്കാനിറങ്ങിയത്. ഇതിനിടെ പെട്ടെന്ന് കാട്ടാന ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു. നടക്കാനിറങ്ങിയ സംഘത്തിൽ ആദ്യം പോയിരുന്നവരെ കാട്ടാന വിരട്ടിയോടിച്ചു. പിറകിലുണ്ടായിരുന്ന ശിവരാമനെ കാട്ടാന തൂക്കിയെടുത്തു നിലത്തടിക്കുകയായിരുന്നു.

ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവരാമന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാട്ടാന ആക്രമണങ്ങളാണ് പാലക്കാട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply