പരിശോധിക്കാനെന്ന വ്യാജേന രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു; പെരിന്തൽമണ്ണയിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോ.ഷെരീഫ് പിടിയിൽ

Add a review

മലപ്പുറം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പിടിയിൽ. പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സ തേടിയെത്തിയ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയായ ഡോ. ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 2ന് രക്തസമ്മർദം കൂടിയതിന് ചികിത്സയ്ക്ക് എത്തിയ യുവതിയോട് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്ഷനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിഞ്ഞു. തുടർന്ന് പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചെന്നും കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റിൽ ആഞ്ഞുചവിട്ടിയ ശേഷം യുവതി കുതറി ഓടുകയായിരുന്നു.

Leave a Reply