ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . പവന് 120 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാമിന് 4485 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ 24ന് ആണ് സ്വര്‍ണ വില പവന് 35,760 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വര്‍ധന. ട്രോയ് ഔൺസിന് 1,797.52 ഡോളറിലാണ് വ്യാപാരം. ഡോളര്‍ കരുത്താര്‍ജിച്ചത് മൂലം അടുത്തിടെയാണ് രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1,800 ഡോളറിന് താഴെയെത്തിയത്.

Leave a Reply