തൃശൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍; വിവാഹം നടന്നത് 6 മാസം മുന്‍പ്

Add a review

തൃശൂര്‍: കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര (20) ആണു മരിച്ചത്. സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം.

ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപരടം സംഭവിച്ച് വിപിന്‍ വിശ്രമത്തിലാണ്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍വച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സമീപത്തുണ്ടായ ഗ്യാസ് കുറ്റിയില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി പൊലീസ് പറഞ്ഞു.

5 Comments

 1. വിവാഹം കഴിക്കാതെ പറന്നു നടക്കുക അതാണ് നല്ലത് ആരും ആഗ്രഹിക്കുന്നത് ഇഷ്ട്ട പെടുന്നത് പോലെയുള്ള ജീവിതം കിട്ടില്ല

   
 2. ഇപ്പോൾ ഇത് ഒരു സ്ഥിരം വാർത്ത ആയി

   
 3. മറ്റൊരാളുടെ അവസ്ഥ നമുക്ക് ശെരിക്ക് മനസ്സിലാവണമെങ്കിൽ അവർ മുങ്ങി ചത്ത അതേ വെള്ളത്തിൽ നമ്മളൊന്ന് നീന്തിനോക്കണം..

   
 4. ജീവിതം എന്ന് പറഞ്ഞാൽ സുഖം മാത്രം അല്ല കഷ്ട്ടവും ഉണ്ടാവും..എല്ലാം സഹിച്ചു പോരാടിയും ജീവിക്കുന്നതിനെ ആണ് ജീവിതം എന്ന് പറയുന്നേ..അതിന്റെ ഇടയിൽ മെരിച്ചു കളയുന്നത് ശരിക്കും ഒളിച്ചോട്ടം തന്നെ ആണ്.. ഒളിച്ചോടി പോയി അത്ര തന്നെ..

   
 5. വിവാഹം കഴിക്കാതെ പറന്നു നടക്കുക അതാണ് നല്ലത്

   

Leave a Reply