തീയേറ്റർ റിലീസിന് പിന്നാലെ മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്

Add a review

തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ദുൽഖർ സൽമാൻ ചിത്രം കുറുപ്പും ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുരേഷ് ഗോപി ചിത്രം കാവൽ ഡിസംബർ 23ന് നെറ്റ്ഫ്‌ലിക്‌സിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply