ഞായറാഴ്ച റേഷന്‍ കട തുറക്കില്ല; പൊതു പണിമുടക്ക് ദിവസങ്ങളില്‍ തുറക്കും

Add a review

തിരുവനന്തപുരം: പൊതു പണിമുടക്ക് ദിവസമായ മാർച്ച് 28നും 29നും റേഷൻ കടകൾ തുറക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതു പോലെ 27നു ഞായറാഴ്ച കടകൾ തുറക്കാൻ തയാറല്ലെന്നും റേഷൻ വ്യാപാരികൾ. മാസാവസാനമായതു കൊണ്ടു കൂടുതൽ ഉപഭോക്താക്കൾ റേഷൻ വാങ്ങാൻ കടകളിൽ വരുന്നതിനാൽ രണ്ടു ദിവസത്തെ പൊതുപണിമുടക്കിൽനിന്നു വിട്ടുനിൽക്കാൻ സ്വതന്ത്ര സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തീരുമാനിച്ചു.

പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ സഹായവും സഹകരണവും സർക്കാരിൽനിന്ന് ഉണ്ടാവണമെന്ന് ഇരുസംഘടനകളുടെയും നേതാക്കൻമാർ പറഞ്ഞു. രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുൻപുള്ള ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി.ആർ.അനിൽ പ്രസ്താവന ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച് പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

[gslogo id=3]

Leave a Reply