ജലനിരപ്പുയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Add a review

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്.ഏഴ് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് നിലവില്‍ തുറന്നിരിക്കുന്നത്. സെക്കന്റില്‍ 4,000 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply