ചാഞ്ചാടി സ്വര്‍ണ വില; ഇന്നത്തെ വില അറിയാം

Add a review

ചാഞ്ചാടി സ്വര്‍ണ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു എങ്കിൽ ഇന്ന് വില വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒരു ഗ്രാമിന് 4530 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,782.52 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില.  ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.

Leave a Reply