ചത്വരം പുസ്തകപ്രകാശനം നാളെ

Add a review

ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (18-12-21) (ശനിയാഴ്ച) നടക്കും. പെട്ടെന്നൊരുനാള്‍ പിറന്ന മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പറിച്ചു നടാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന നോവലാണ് ചത്വരം.
ശനിയാഴ്ച വൈകുന്നേരം നാലിന് എറണാകുളം കെ.എച്ച്.സി.എ.എ. ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്‌സിലെ എം.കെ.ഡി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ സിബി മലയിലിന് പുസ്തകം നല്‍കികൊണ്ട് പ്രകാശനം ചെയ്യും. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply