കോഴിക്കോട് കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ട യുവതിയെ കണ്ടെത്തി

Add a review

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഉമ്മുക്കുല്‍സു എന്ന സ്ത്രീയെ കണ്ടെത്തിയത്. യുവതിയെ ജില്ലയിലെ വനിത സെല്ലിലേക്ക് മാറ്റി. കൗണ്‍സിംഗ് ഉള്‍പ്പെടെ നടത്തി തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ. ഇന്ന് രാവിലൊണ് അന്തേവാസികളായ ഉമ്മുക്കുല്‍സുവും ഷംസുദീൻ എന്നയാളും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

ഇരുവരെയും അടുത്തിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply