കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Add a review

ഒമിക്രോൺ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇംഗ്ലണ്ടിൽ നിന്നും അബുദാബി വഴി ഈ മാസം ആറിനാണ് ഇയാൾ നാട്ടിൽ എത്തിയത്. എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.വിമാനത്തിൽ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 26 മുതൽ 35 വരെയുള്ള സഹയാത്രികരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും വീണാ ജോർജ് പറഞ്ഞു.

Leave a Reply