കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്‌സാക്ഷികൾ

Add a review

പാലക്കാട്: കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പിയിലാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

മലപ്പുറം സ്വദേശി സതീഷ് കുമാറിനാണ് പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി വിളയൂർ സെന്ററിൽ വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് സതീഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊപ്പം പോലീസ് കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസാണ് ഇടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സതീഷ് റോഡിന് ഇടതുവശം ചേർന്നാണ് പോയിരുന്നത്. ഇതിനിടെ പിറകിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു. അശ്രദ്ധയോടെ ഓവർടേക്ക് ചെയ്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു.

Leave a Reply