കൂട്ടിൽവെച്ച കുഞ്ഞിനെ കെണിയിൽ വീഴാതെ കൈക്കലാക്കി പെൺപുലി; പാലക്കാട്ട് അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല

Add a review

പാലക്കാട്: പാലക്കാട് ഉമ്മിനിയിലെ അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അമ്മപ്പുലിയെ പിടിക്കാനായി കൂട്ടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നുമായി പുലി രക്ഷപെട്ടു. കൂട്ടിൽ കയറാതെ കൈ കൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പുലി കൂട്ടിന് സമീപം വന്നത്. രണ്ടാമത്തെ കുഞ്ഞിനെ പാലക്കാടെ വനംവകുപ്പനിന്റെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി കൂട്ടിൽ വെയ്‌ക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കഴിഞ്ഞ ദിവസം മൂന്ന് തവണ അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. തുടർന്നും വരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് രണ്ട് കുഞ്ഞുങ്ങളേയും കൂട്ടിനുള്ളിൽ വെച്ചത്. കുഞ്ഞിനെ എടുക്കാനായി കൂട്ടിനുള്ളിൽ കയറുമെന്നാണ് വനംവകുപ്പ് കരുതിയത്. എന്നാൽ കൂട് കൈകൊണ്ട് വലിച്ചിട്ട ശേഷം കുഞ്ഞിനെ എടുക്കുകയായിരുന്നു.കൂടിന് സമീപം വന്ന പുലിയുടെ സിസിടിവി ദൃശ്യം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

Leave a Reply