കുതിച്ചുയർന്ന് സ്വർണ്ണ വില; പവന് കൂടിയത് 1040 രൂപ

Add a review

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ചമാത്രം വിലയില്‍ 1,040 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധിക്കാനിടയാക്കി

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Leave a Reply