കാവ്യാ മാധവന്റെ ബുട്ടീക്കിൽ തീപിടുത്തം; ലക്ഷ്യയിലെ അപകടം നടന്നത് പുലർച്ചെ; സംഭവത്തിൽ ദുരൂഹത !

Add a review

കൊച്ചി: കാവ്യാമാധവന്റെ കൊച്ചിയിലെ ബ്യൂട്ടിക്കിൽ തീപിടിത്തം. തുണിയും തയ്യൽ മെഷിനുകളും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. അട്ടിമറി നടന്നോ എന്ന് പോലീസ് പരിശോധിക്കും. ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഏറെ നാൾ സിനിമയിൽ നിന്നും മാറിനിന്ന കാവ്യ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലെത്തുകയായിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച സഹോദരൻ മിഥുന്റെ പിന്തുണകൂടിയായതോടെ ലക്ഷ്യ തുടങ്ങിയത്. ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിലും ഈ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടിത്തത്തെ ഗൗരവത്തോടെ കാണാനാണ് പോലീസ് തീരുമാനം.

2 Comments

  1. പരട്ട കിളവിക്കു കാമുകനോ ദൈവമേ അതിനു ആ കുഞ്ഞു എന്ത് പിഴച്ചു

     
  2. കാവ്യാ മാധവന്റെ പെട്ടിക്കടയ്ക്ക് തീ പിടിച്ചെങ്കിൽ നമ്മൾ എന്ത്‌ വേണം ☹️☹️☹️☹️☹️☹️☹️

     

Leave a Reply