കല്യാണ്‍ ജൂവലേഴ്‌സിന് മൂന്ന് ഷോറൂമുകള്‍ കൂടി

Add a review

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരത്തെ ലുലു മാളില്‍ ആരംഭിക്കുന്ന പുതിയ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ലേഡി സൂപ്പര്‍സ്റ്റാറുമായ മഞ്ജു വാര്യര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 12-ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരു കമ്മനഹള്ളി ഷോറൂം മാര്‍ച്ച് 25-ന് കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡറുമായ ശിവരാജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ചെങ്കല്‍പേട്ട് ഷോറൂം മാര്‍ച്ച് 25-ന് കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഭു ഗണേശന്‍ ഉദ്ഘാടനം ചെയ്യും

കല്യാണ്‍ ജൂവലേഴ്‌സിന്റെ 152-മത്തേതും കേരളത്തിലെ പത്തൊന്‍പതാമത്തേയും ഷോറൂമാണ് തിരുവനന്തപുരം ലുലു മാളില്‍ ആരംഭിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലുള്ള ആഭരണങ്ങളാണ് ഇവിടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിലെ ഷോപ്പിംഗ് നടത്തുന്നവര്‍ക്കു വേണ്ടി മാത്രമായി പ്രത്യേകമായ കൗണ്ടര്‍ ഇവിടെയുണ്ട്. വധുക്കള്‍ക്കായുള്ള പ്രാദേശികമായ ആഭരണ രൂപകല്‍പ്പനകളായ മുഹൂര്‍ത്ത് ശേഖരമാണ് പ്രത്യേക കൗണ്ടറില്‍ സജ്ജമാക്കിയിരിക്കുന്നത്. കമ്മനഹള്ളി, ചെങ്കല്‍പേട്ട് ഷോറൂമുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടുകൂടി കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 154 ഷോറൂമുകളാകും.

ഉദ്ഘാടനത്തിന്റെ ഭാഗമായി അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിപുലമായ ആഭരണ നിരയ്ക്കായി അവതരിപ്പിക്കുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന, ഏറെ ജനപ്രിയമായ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. 2022 മാര്‍ച്ച് അവസാനം വരെയാണ് ഈ ഓഫറിന്റെ കാലാവധി.
പുതിയ പ്രദേശങ്ങളിലേയ്ക്ക് വികസിക്കുന്നതും ഉപയോക്താക്കളിലേയ്ക്ക് ഒരു പടികൂടി അടുത്തെത്തുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കളുടെ മുന്‍ഗണനകളെക്കുറിച്ചും വിപണിയിലെ ട്രെന്‍ഡുകളെക്കുറിച്ചും കല്യാണ്‍ ജൂവലേഴ്‌സിന് മികച്ച അറിവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏറ്റവും വിപുലമായ മാളായ തിരുവനന്തപുരത്തെ ലുലു മാളില്‍ പുതിയ ഷോറൂം തുടങ്ങുന്നതിന് തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതവും സേവനത്തിന്റെ പിന്തുണയോടുകൂടിയതുമായ ഷോപ്പിംഗ് അനുഭവം ലോകോത്തര നിലവാരത്തില്‍ ഏറ്റവും മികച്ച ശുചിത്വ പ്രോട്ടോക്കോള്‍ ഉറപ്പാക്കി നല്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply