കടന്നൽ കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിലേക്ക്; മലപ്പുറത്ത് കടന്നൽ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

Add a review

മലപ്പുറം: കടന്നൽ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണി(20)നാണ് ഗുരുതര പരിക്കേറ്റത്. 20 കാരനായ യുവാവ് ബൈക്ക് റോഡിന്റെ വശത്ത് നിർത്തിയപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ വെച്ചായിരുന്നു സംഭവം. മരത്തിന് മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. കടന്നൽക്കൂട് കിരണിന്റെ തലയിലാണ് വീണത്.അപകടം മനസിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് പേർക്കും കുത്തേറ്റു.

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പുറത്തെടുത്തു.

Leave a Reply