ഓട്ടോയിൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; 5 പേർ വെന്തു മരിച്ചു–വിഡിയോ

Add a review

ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് 5 പേര്‍ വെന്തു മരിക്കുകയായിരുന്നു. മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു.

Leave a Reply