എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’ പദ്ധതി സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ സഹായിക്കും; വികെസി

Add a review

കോഴിക്കോട്: ‘എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’ എന്ന മുദ്രാവാക്യവുമായി 2022-23 സംരഭക വര്‍ഷമായി വികെസി ഗ്രൂപ്പ് ആചരിക്കുന്നു. കൊവിഡ് മൂലം പ്രതിസന്ധി നേരിട്ട സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ സഹായിക്കുന്നതാണ് പദ്ധതി. അയല്‍പ്പക്ക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ പ്രചരണവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ പദ്ധതി.

ചെറുകിട സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന സാമ്പത്തിക പിന്തുണയും സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെ പ്രധാന പാദരക്ഷാ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിലെ അസംഘടിത പാദരക്ഷാ സംരംഭകര്‍ക്കും ഈ പദ്ധതികള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷുന്നതെന്ന്  വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാഖ് അറിയിച്ചു.

Leave a Reply