ഇന്ന് ഡിസംബര്‍ 4. രാജ്യം നാവിക സേനാ ദിനമായി ആഘോഷിക്കുന്നു

Add a review

ഇന്ന് ഡിസംബര്‍ 4. രാജ്യം നാവിക സേനാ ദിനമായി ആഘോഷിക്കുന്നു. അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. 1932 ലാണ് റോയല്‍ ഇന്ത്യന്‍ നേവി സ്ഥാപിതമായത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഡിസംബര്‍ 4. 1971 ലെ ഇന്തോ- പാകിസ്ഥാന്‍ യുദ്ധത്തിനിടയില്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവിക സേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ സേന നേടിയ വിജയത്തിന്റെ ഓര്‍മ്മദിനം ആണ് ഡിസംബര്‍ 4 ന് ആഘോഷിക്കുന്നത്. ഓപ്പറേഷന്‍ ട്രിഡന്റ് എന്ന പേരിലായിരുന്നു ആക്രമണം.

Leave a Reply